ഗോഡ്‌സെ ദേശഭക്തന്‍ : പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ ബിജെപി ; പ്രതിരോധ സമിതിയില്‍ നിന്നും ഒഴിവാക്കി

ഗോഡ്‌സെ ദേശഭക്തന്‍ : പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ ബിജെപി ; പ്രതിരോധ സമിതിയില്‍ നിന്നും ഒഴിവാക്കി

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഗോഡ്‌സെയെ പ്രജ്ഞ, ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്

ന്യൂഡല്‍ഹി: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ കടുത്ത നിലപാടുമായി ബിജെപി. പ്രജ്ഞയുടെ പ്രസ്താവനയെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ തള്ളിപ്പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവന അപലപനീയമാണ്. ഇത്തരം ആശയങ്ങളെയോ പ്രസ്താവനകളെയോ ബിജെപി ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി. പ്രജ്ഞയെ ഈ സെഷനില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററി ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രജ്ഞയുടെ ഗോഡ്‌സെ അനുകൂല പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇന്നലെ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഗോഡ്‌സെയെ പ്രജ്ഞ, ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.

ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ''വൈ ഐ കില്‍ഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രജ്ഞ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രജ്ഞ നടത്തിയത്.

കൊലപ്പെടുത്തുന്നതിന് 32 കൊല്ലം മുമ്പു മുതല്‍ക്കെ മഹാത്മാ ഗാന്ധിയോട് താന്‍ വിരോധം വെച്ചുപുലര്‍ത്തിയിരുന്നെന്ന് ഗോഡ്‌സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമര്‍ശം. ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ വിശ്വസിച്ചതിനാലാണ് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com