ജയ്പൂർ: ഒറ്റ പ്രസവത്തിൽ 25കാരിക്ക് അഞ്ചു കുഞ്ഞുങ്ങൾ. റുക്സാന എന്ന യുവതിയാണ് ഒറ്റ പ്രസവത്തിൽ തന്നെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എന്നാൽ ഇതിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഒരു കുഞ്ഞിന്റെ ജീവൻ അമ്മയുടെ വയറ്റിൽ വച്ചു തന്നെ നഷ്ടമായി.
മൂന്ന് ആണ്കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് റുക്സാനയ്ക്കുണ്ടായത്. ഇതിലൊരു ആണ്‍കുഞ്ഞാണ് പുറത്തെടുക്കുന്നതിന് മുമ്പുതന്നെ മരിച്ചത്. മറ്റ് നാല് കുഞ്ഞുങ്ങൾ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആവശ്യമായ തൂക്കമോ ആരോഗ്യമോ ഇല്ലാത്തതിനാൽ കുറച്ചു ദിവസങ്ങൾ കുഞ്ഞുങ്ങളെ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ