മുംബൈ: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. 27കാരിയായ രോഗിയെ തുടര്‍ച്ചയായി ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മുംബൈയില്‍ ഡോക്ടര്‍ പിടിയിലായത്.
2015ലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. പൈല്‍സിന് ചികിത്സ തേടിയാണ് യുവതി ഡോക്ടറായ വന്ഷ്രാജ് ദ്വിവേദിയെ സമീപിച്ചത്. രണ്ടാമത്തെ സന്ദര്‍ശനത്തില്‍ യുവതിയെ ബോധംകെടുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഡോക്ടര്‍ ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
തന്റെ വിവാഹം കഴിഞ്ഞിട്ടും കഴിഞ്ഞ വര്‍ഷം അവസാനം വരെ ഡോക്ടറുടെ ഭീഷണി തുടര്‍ന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിരന്തരമുളള ഫോണ്‍ കോള്‍ എടുക്കേണ്ട എന്ന് തീരുമാനിച്ചു. ഇതിന്റെ വിരോധത്തില്‍ ഡോക്ടര്‍ തന്റെ അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
ദൃശ്യങ്ങള്‍ കണ്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഡോക്ടറെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ