അയോധ്യയില്‍ ഒത്തുതീര്‍പ്പ്?; തര്‍ക്കഭൂമി വിട്ടുനല്‍കാമെന്ന് സുന്നി വഖഫ് ബോര്‍ഡ് 

134 വര്‍ഷമായി തുടരുന്ന രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നതായി റിപ്പോര്‍ട്ട്
അയോധ്യയില്‍ ഒത്തുതീര്‍പ്പ്?; തര്‍ക്കഭൂമി വിട്ടുനല്‍കാമെന്ന് സുന്നി വഖഫ് ബോര്‍ഡ് 

ന്യൂഡല്‍ഹി: 134 വര്‍ഷമായി തുടരുന്ന രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നതായി റിപ്പോര്‍ട്ട്. തര്‍ക്കഭൂമിയിന്മേല്‍ ഉന്നയിക്കുന്ന അവകാശവാദം ഉപേക്ഷിക്കാന്‍ ഉപാധികളോടെ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് മധ്യസ്ഥ ചര്‍ച്ചയില്‍ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമക്ഷേത്രത്തിനായി തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ സുന്നി വഖഫ് ബോര്‍ഡ് എതിര്‍ക്കില്ലെന്നും മധ്യസ്ഥ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബാബ്‌റി പളളിക്കായുളള അവകാശവാദം ഉപേക്ഷിക്കുമ്പോള്‍ അയോധ്യയില്‍ നിലനില്‍ക്കുന്ന മറ്റു പളളികളുടെ പുനരുദ്ധാരണം സര്‍ക്കാര്‍ നടത്തണമെന്ന് വഖഫ് ബോര്‍ഡ് ഉപാധി വച്ചു. സാധ്യമായ മറ്റൊരു സ്ഥലത്ത് പളളി സ്ഥാപിക്കാമെന്നും വഖഫ് ബോര്‍ഡ് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വ്യാഴാഴ്ച ഭരണഘടന ബെഞ്ച് ചേരും. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ കേസില്‍ ഇത് അസാധാരണ നടപടിയാണ്.മധ്യസ്ഥസമിതിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്തണമോ എന്ന കാര്യത്തിലും തീരുമാനം എടുത്തേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com