അതിര്‍ത്തിയില്‍ ബംഗ്ലാദേശ് വെടിവെയ്പ്പ്: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്, പതിറ്റാണ്ടുകള്‍ക്ക് ശേഷം സംഘര്‍ഷാവസ്ഥ

ബംഗ്ലാദേശ് അതിര്‍ത്തി സേനയില്‍ നിന്നും വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.
അതിര്‍ത്തിയില്‍ ബംഗ്ലാദേശ് വെടിവെയ്പ്പ്: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്, പതിറ്റാണ്ടുകള്‍ക്ക് ശേഷം സംഘര്‍ഷാവസ്ഥ

കൊല്‍ക്കത്ത: പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. ബംഗ്ലാദേശ് അതിര്‍ത്തി സേനയില്‍ നിന്നും വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മുര്‍ഷിദാബാദ് ജില്ലയിലെ ബിഎസ്എഫിന്റെ അതിര്‍ത്തി പോസ്റ്റിന് സമീപത്താണ് വെടിവെയ്പ്പ് നടന്നത്. പദ്മ നദിക്കരയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനം നടത്താന്‍ ബിഎസ്എഫ് അനുവദിച്ച മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചതാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം.

ബംഗ്ലാദേശ് സൈനികന്റെ എകെ 47 റൈഫിളില്‍ നിന്നാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

ബിഎസ്എഫ് ജവാന്റെ മരണം നിര്‍ഭാഗ്യകരമാണെന്നും സ്ഥിതി വഷളാകാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിജിബി ഡയറക്ടര്‍ ജനറല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരു സേനകളും തമ്മിലുള്ള ബന്ധം വളരെ സൗഹാര്‍ദ്ദപരമാണ്, പതിറ്റാണ്ടുകളായി ഒരു വെടിവെപ്പും തമ്മില്‍ ഉണ്ടായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com