ഹരിയാനയിലേക്ക് സോണിയ ഇല്ല; പ്രചാരണത്തിന് രാഹുല്‍

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഹരിയാണയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്താനിരുന്ന റാലി റദ്ദാക്കി
ഹരിയാനയിലേക്ക് സോണിയ ഇല്ല; പ്രചാരണത്തിന് രാഹുല്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഹരിയാനയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്താനിരുന്ന റാലി റദ്ദാക്കി. പകരം രാഹുല്‍ ഗാന്ധിയാകും റാലിയില്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷമുളള സോണിയയയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.

ഒഴിച്ച് കൂടാനാവാത്ത കാരണത്താലാണ് സോണിയ പങ്കെടുക്കാത്തതെന്ന് ഹരിയാന കോണ്‍ഗ്രസ് ട്വീറ്റിലൂടെയാണ് അറിയിച്ചത്. എന്നാല്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു. 'ഹരിയാണയിലെ മഹേന്ദ്രഗഢില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.  ഒഴിച്ച് കൂടാനാവാത്ത ചില കാരണങ്ങളാല്‍ സോണിയ ഗാന്ധിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല'- ഇതായിരുന്നു ട്വീറ്റിലെ ഉളളടക്കം.

ഒക്ടബോര്‍ 21നാണ് ഹരിയാണയില്‍ തെരഞ്ഞെടുപ്പ്. ഇതേ തിയതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ പ്രചാരണത്തിനും ഇതുവരെ സോണിയ ഗാന്ധി പങ്കെടുത്തിട്ടില്ല. അനാരോഗ്യമാണ് തെരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് സോണിയ ഗാന്ധി വിട്ട് നില്‍ക്കാന്‍ കാരണമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com