പ്രവര്‍ത്തകര്‍ ഇളകി, നേതാവിനെ കഴുതപ്പുറത്തേറ്റി, മുഖത്ത് കരിപൂശി; പ്രതിഷേധം ( വീഡിയോ)

ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, മുന്‍ ബിഎസ്പി സംസ്ഥാന നേതാവ് സീതാറാം എന്നിവരാണ് പ്രവര്‍ത്തകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്
പ്രവര്‍ത്തകര്‍ ഇളകി, നേതാവിനെ കഴുതപ്പുറത്തേറ്റി, മുഖത്ത് കരിപൂശി; പ്രതിഷേധം ( വീഡിയോ)

ജയ്പൂര്‍: പ്രതിഷേധം പല തരത്തിലുണ്ട്. കുത്തിയിരുന്ന് മുദ്രാവാക്യം വിളി ആകാം, അനിശ്ചിതകാല നിരാഹാര സമരം ആകാം... അങ്ങനെ പല രീതിയിലുളള സമരങ്ങള്‍ കണ്ടിട്ടുണ്ട്. ഇവിടെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ  പേരില്‍ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കഴുത പുറത്ത് ഇരുത്തി മുഖത്ത് കരിവാരിതേച്ച് പ്രതിഷേധം പ്രകടിപ്പിക്കുന്ന ബിഎസ്പി പ്രവര്‍ത്തകരുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, മുന്‍ ബിഎസ്പി സംസ്ഥാന നേതാവ് സീതാറാം എന്നിവരാണ് പ്രവര്‍ത്തകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്. കഴുത പുറത്ത് ഇരുത്തി ഇരുവരെയും നഗരത്തിന് ചുറ്റും റോന്ത് ചുറ്റിച്ചു. കൂടാതെ ഇരുവരുടെയും മുഖത്ത് കരിവാരി തേയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ചെരുപ്പ് മാലയിട്ട് ഇരുവരെയും സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളുടെ അവസാനഭാഗത്തുളളത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ഇരുവരെയും കൈകാര്യം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com