ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരെ ചാക്കിലാക്കി ബിജെപി; നാല് എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റി

കോണ്‍ഗ്രസിന് 31, ബിജെപിക്ക് 40, ജെജെപിക്ക് 10 ,സ്വതന്ത്ര സ്ഥാനാര്‍ത്ഥി 7, മറ്റ് ചെറിയ പാര്‍ട്ടികള്‍ 2 എന്നിങ്ങനെയാണ് ഹരിയാനയിലെ സീറ്റ് നില
ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരെ ചാക്കിലാക്കി ബിജെപി; നാല് എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി; ഹരിയാനയില്‍ കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ബിജെപി. സ്വതന്ത്രരുടേയും ജെജെപിയുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായി വിജയിച്ച നാല് സ്വതന്ത്ര എംഎല്‍എമാരെ ബിജെപി ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചതായി സൂചന. സ്വതന്ത്ര എംഎല്‍എമാരായ ഗോപാല്‍ കന്‍ഡ, രന്‍ജീത്ത് സിങ് എന്നിവരും ഡല്‍ഹിയിലേക്ക് മാറ്റിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് അവര്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസിന് 31, ബിജെപിക്ക് 40, ജെജെപിക്ക് 10 ,സ്വതന്ത്ര സ്ഥാനാര്‍ത്ഥി 7, മറ്റ് ചെറിയ പാര്‍ട്ടികള്‍ 2 എന്നിങ്ങനെയാണ് ഹരിയാനയിലെ സീറ്റ് നില. കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ 45 സീറ്റുകള്‍ വേണം. രണ്ട് മുന്നണികള്‍ക്കും ഇത് സാധിക്കാതെ ഇരുന്നതോടെയാണ് സ്വതന്ത്രരെ ഒപ്പം നിര്‍ത്താനുള്ള നീക്കം ആരംഭിച്ചത്. 

നിലവില്‍ നാല്‍പ്പത് സീറ്റുളുള്ളതിനാല്‍ 7 സ്വതന്ത്രരെ ഒപ്പം നിര്‍ത്തി കേവല ഭൂരിപക്ഷമായ 46 കടത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.  നാല് സ്വതന്ത്രരെ ഡല്‍ഹിയിലെത്തിച്ച് ഇവരുടെ പിന്തുണ എഴുതി വാങ്ങിയതായാണ് വിവരം. ഇതോടൊപ്പം ജെജെപിയെയും ഒപ്പം നിര്‍ത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം കോണ്‍ഗ്രസും പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജെജെപി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ചൗട്ടാലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com