അമിത ആത്മവിശ്വാസം വിനയായി; മഹാരാഷ്ട്രയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എന്‍ഡിഎയിലെത്തി മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റു

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയെങ്കിലും പ്രതീക്ഷിച്ച വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കാത്തതിന്റെ ഞെട്ടലിലാണ് ബിജെപി.
അമിത ആത്മവിശ്വാസം വിനയായി; മഹാരാഷ്ട്രയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എന്‍ഡിഎയിലെത്തി മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റു

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയെങ്കിലും പ്രതീക്ഷിച്ച വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കാത്തതിന്റെ ഞെട്ടലിലാണ് ബിജെപി. 288 സീറ്റുകളുള്ള സംസ്ഥാനത്ത് 200സീറ്റിലധികം നേടി അധികാരത്തിലെത്തും എന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അവകാശവാദം. എന്നാല്‍ അമിത ആത്മവിശ്വാസം വിനയായെന്നാണ് സഖ്യകക്ഷിയായ ശിവസേന ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്.

വലിയ വിജയം നേടാനായി പ്രതിപക്ഷമായ കോണ്‍ഗ്രസ്-എന്‍സിപി പാര്‍ട്ടികളില്‍ നിന്ന് ചാടിച്ച് നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കിയത് തിരിച്ചടിയായി. ഇരു പാര്‍ട്ടികളില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച പതിനൊന്ന് പേര്‍ തോല്‍വിയറിഞ്ഞു.

ഇതില്‍ പത്തുപേര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ഒരാള്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പരാജയപ്പെട്ടത്.
ശിവസേനയില്‍ ചേര്‍ന്ന നേതാക്കളാണ് കൂടുതലും തോറ്റത്. പതിനാല് വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കിയതില്‍ ഒമ്പതുപേര്‍ ജയിച്ചു. എട്ടുപേര്‍ക്ക് ടിക്കറ്റ് നല്‍കിയ സേനയ്ക്ക് രണ്ടുപേരെ ജയിപ്പിക്കാനെ സാധിച്ചുള്ളു.

സ്വഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പാര്‍ട്ടി വിട്ട് എന്‍ഡിഎയിലെത്തിയ നേതാക്കള്‍ തോറ്റതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. അധികാരം ലക്ഷ്യമിട്ട് എന്‍ഡിഎയെക്കൊപ്പം പോയവരാണ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com