കുട്ടികള്‍ക്ക് മാംസാഹാരം നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ മനുഷ്യരെ തിന്നുമെന്ന് ബിജെപി നേതാവ്; മുട്ട സസ്യാഹാരമെന്ന് കോണ്‍ഗ്രസ് മന്ത്രിയുടെ മറുപടി

ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് മാംസാഹാരം നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ മനുഷ്യരെ തിന്നുന്നവരായി മാറുമെന്ന് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു
കുട്ടികള്‍ക്ക് മാംസാഹാരം നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ മനുഷ്യരെ തിന്നുമെന്ന് ബിജെപി നേതാവ്; മുട്ട സസ്യാഹാരമെന്ന് കോണ്‍ഗ്രസ് മന്ത്രിയുടെ മറുപടി

ഭോപ്പാല്‍: അങ്കണവാടിയിലെ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ച ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവും ബിജെപിയിലെ പ്രമുഖനുമായ ഗോപാല്‍ ഭാര്‍ഗവ. ഇതിന് മറുപടിയുമായി വനിതാ ശിശു ക്ഷേമ മന്ത്രി ഇമര്‍തി ദേവിയും രംഗത്തെത്തി.

ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് മാംസാഹാരം നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ മനുഷ്യരെ തിന്നുന്നവരായി മാറുമെന്ന് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. സനാതന സംസ്‌കാരത്തില്‍ മാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാണ്. ചെറുപ്പം മുതല്‍ നമ്മള്‍ മാംസം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മനുഷ്യനെ തിന്നുന്ന അവസ്ഥയിലെത്തിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ തന്നെ പോഷകാഹാരക്കുറവ് നേരിടുകയാണ്. ഈ സര്‍ക്കാറില്‍ നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ. ആവശ്യമില്ലാത്തവര്‍ക്കു പോലും അവര്‍ മുട്ട നല്‍കും. ഭക്ഷണ കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നത് ബിജെപിയുടെ നയമല്ലെന്നും ഭാര്‍ഗവ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ഇമര്‍തി ദേവി രംഗത്തെത്തിയതോടെ വവിവാദവും കൊഴുത്തു. പ്രതിപക്ഷത്തിന് എന്താണ് വേണ്ടതെന്ന് അവര്‍ ചോദിച്ചു. പോഷാകാഹാരക്കുറവുള്ള കുട്ടികളെ ചികിത്സിച്ച  ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് മുട്ട നല്‍കുന്നത്. മുട്ട മാംസാഹാരമല്ല, സസ്യാഹാരമാണെന്നും മന്ത്രി പറഞ്ഞു.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com