ബിജെപി വാതില്‍ തുറന്നിട്ടാല്‍  എന്‍സിപിയും കോണ്‍ഗ്രസും ശൂന്യമാകും, ശരദ് പവാറും പൃഥ്വിരാജും ഒഴിച്ച് ആരും അവശേഷിക്കില്ല: അമിത് ഷാ  

കുടുംബവാഴ്ചയാണ് എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അമിത് ഷാ
ബിജെപി വാതില്‍ തുറന്നിട്ടാല്‍  എന്‍സിപിയും കോണ്‍ഗ്രസും ശൂന്യമാകും, ശരദ് പവാറും പൃഥ്വിരാജും ഒഴിച്ച് ആരും അവശേഷിക്കില്ല: അമിത് ഷാ  

ന്യൂഡല്‍ഹി:  ബിജെപി വാതില്‍ പൂര്‍ണമായി തുറന്നിട്ടാല്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ഒഴികെ ആരും തന്നെ അവരുടെ പാര്‍ട്ടികളില്‍ ഉണ്ടാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ. എന്‍സിപിയിലും കോണ്‍ഗ്രസിലും ഇവര്‍ മാത്രമായി അവശേഷിക്കും. കുടുംബവാഴ്ചയാണ് എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ സോലാപൂരില്‍ എന്‍സിപിയും കോണ്‍ഗ്രസും വിട്ട് ബിജെപിയില്‍ ചേരാന്‍ എത്തിയവരെ സ്വീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇരുപാര്‍ട്ടികളില്‍ നിന്നായി മൂന്നു നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തവേളയില്‍, സംസ്ഥാനത്ത് ഇരുപാര്‍ട്ടികളില്‍ നിന്നും നേതാക്കളുടെ
ബിജെപിയിലേക്കുളള ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് 15 വര്‍ഷം എന്‍സിപിയും കോണ്‍ഗ്രസും അധികാരത്തിലുണ്ടായിരുന്നു. ചില കുടുംബങ്ങളുടെ കാര്യങ്ങളില്‍ മാത്രമായിരുന്നു ഇവര്‍ക്ക് ശ്രദ്ധ. അതേസമയം സാധാരണ ജനങ്ങളുടെ താത്പര്യങ്ങളില്‍ മാത്രമാണ് ദേവേന്ദ്ര ഫ്ടനാവിസ് സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com