മദ്യവും മയക്കുമരുന്നും വാങ്ങാന്‍ കുടുംബസ്വത്തു വില്‍ക്കുന്നത് പതിവായി: അച്ഛനെ മക്കള്‍ കല്ലെറിഞ്ഞ് കൊന്നു

ഏറ്റവും ഒടുവില്‍ ഫത്തേപ്പൂര്‍ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാന്‍ വിറ്റത്.
മദ്യവും മയക്കുമരുന്നും വാങ്ങാന്‍ കുടുംബസ്വത്തു വില്‍ക്കുന്നത് പതിവായി: അച്ഛനെ മക്കള്‍ കല്ലെറിഞ്ഞ് കൊന്നു

അലഹബാദ്: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പിതാവിനെ മക്കള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. കുടുംബസ്വത്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കാബ്രി ചൗഹാന്‍ (48) എന്നയാളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അലഹബാദിലെ ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. 

ഞായറാഴ്ച രാവിലെയാണ് കാബ്രി ചൗഹാന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. ഇദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും വലിയ തോതില്‍ അടിമപ്പെട്ടിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മദ്യവും മയക്കുമരുന്നും വാങ്ങാന്‍ പണം തികയാതെ വന്നതോടെ കുടുംബ സ്വത്തുക്കള്‍ വില്‍ക്കുന്നത് പതിവായി.

ഏറ്റവും ഒടുവില്‍ ഫത്തേപ്പൂര്‍ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാന്‍ വിറ്റത്. ഇതില്‍ ക്ഷുഭിതരായ മക്കള്‍ അച്ഛനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. 

സംഭവത്തില്‍ കാബ്രി ചൗഹാന്റെ മക്കളായ ഗുലാബ് സിംഗ്(30), ദിനേഷ് സിംഗ്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com