മോദിയെ പ്രകീര്‍ത്തിച്ച് മിലിന്ദ് ദേവ്‌റ, ഹൗഡി മോദി പ്രസംഗം ചരിത്രപരം; നന്ദി പറഞ്ഞ് പ്രധാനമന്ത്രി; കോണ്‍ഗ്രസ് വീണ്ടും പ്രതിരോധത്തില്‍

അമേരിക്കയിലെ ഹൗഡി മോദി പരിപാടിയുടെ പേരില്‍ തന്നെ പ്രകീര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
മോദിയെ പ്രകീര്‍ത്തിച്ച് മിലിന്ദ് ദേവ്‌റ, ഹൗഡി മോദി പ്രസംഗം ചരിത്രപരം; നന്ദി പറഞ്ഞ് പ്രധാനമന്ത്രി; കോണ്‍ഗ്രസ് വീണ്ടും പ്രതിരോധത്തില്‍

ന്യൂഡല്‍ഹി:അമേരിക്കയിലെ ഹൗഡി മോദി പരിപാടിയുടെ പേരില്‍ തന്നെ പ്രകീര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൗഡി മോദി സമ്മേളനത്തില്‍ മോദിയുടെ പ്രസംഗം നയതന്ത്രതലത്തില്‍ ചരിത്രപരമാണെന്നാണ് മിലിന്ദ് ദേവ്‌റ വിശേഷിപ്പിച്ചത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വീണ്ടും പ്രതിരോധത്തിലായി. നേരത്തെ മോദിയെ കണ്ണുമടച്ച് വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയും അതിനെ പിന്തുണച്ച് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മിലിന്ദ് ദേവ്‌റയുടെ ട്വിറ്റര്‍ സന്ദേശം.

ഹൗഡി മോദി പരിപാടിയിലെ മോദിയുടെ പ്രസംഗം നയതന്ത്രത്തില്‍ ഏറെ ചരിത്രപരമാണെന്നതാണ് മിലിന്ദ് ദേവ്‌റയുടെ ട്വീറ്റിലെ പ്രധാനഭാഗം. തന്റെ അച്ഛന്‍ മുരളി ദേവ്‌റ ഇന്ത്യയും അമേരിക്കയും തമ്മിലുളള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ ഓര്‍മ്മിപ്പിക്കുന്നതുമാണ് മിലിന്ദ് ദേവ്‌റയുടെ വാക്കുകള്‍. കൂടാതെ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ സംഭാവനകള്‍ ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചത് ഇന്ത്യയ്ക്ക് അഭിമാനം നല്‍കുന്നതാണെന്നും മിലിന്ദ് ദേവ്‌റ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മറുപടിയുമായാണ് മോദി എത്തിയത്.

മിലിന്ദ് ദേവ്‌റ് നന്ദി പറഞ്ഞ മോദി, ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ താങ്കളുടെ അച്ഛന്‍ മുരളി ദേവ്‌റ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായും ശരിയാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുന്നതില്‍ മുരളി ദേവ്‌റ സന്തോഷിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു. 

മോദിയുടെ പ്രതികരണത്തിന് നന്ദി പറഞ്ഞ് മിലിന്ദ് ദേവ്‌റ വീണ്ടും രംഗത്തുവന്നു. മുരളി ദിയറോ രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കിയിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അച്ഛന്‍ മുരളി ദേവ്‌റ പ്രവര്‍ത്തിച്ചിരുന്നതെന്നും മിലിന്ദ് ദേവ്‌റ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com