പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചു; യുവാവിന് മൂന്ന് വര്‍ഷം തടവ്

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആക്രമിച്ചു കയറി ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചു; യുവാവിന് മൂന്ന് വര്‍ഷം തടവ്

മുംബൈ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ച കുറ്റത്തിന് യുവാവിന് മൂന്ന് വര്‍ഷം തടവ്. മുംബൈയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മുംബൈ ചെമ്പൂര്‍ സ്വദേശിയായ 26 കാരനായ കന്നയ്യ ബോസാലയാണ് ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആക്രമിച്ചു കയറി ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. 2014ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 

മുത്തശ്ശിയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയാല്‍ പെണ്‍കുട്ടി കൂടുതല്‍ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുകൊണ്ടാണ് കന്നയ്യ വീട്ടില്‍ എത്തിയത്. നമ്പര്‍ കയ്യില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും കുട്ടിയെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് കന്നയ്യയെ പിടിച്ച് പൊലീസില്‍ ഏര്‍പ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com