ഹിന്ദു മേഖലയില്‍നിന്നു നേതാക്കള്‍ ഒളിച്ചോടുന്നു; രാഹുലിനെതിരെ ഒളിയമ്പെയ്ത് മോദി

ഭൂരിപക്ഷ സമുദായത്തിനു പ്രാമുഖ്യമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഭയപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹിന്ദു മേഖലയില്‍നിന്നു നേതാക്കള്‍ ഒളിച്ചോടുന്നു; രാഹുലിനെതിരെ ഒളിയമ്പെയ്ത് മോദി

വാര്‍ധ (മഹാരാഷ്ട്ര): ഭൂരിപക്ഷ സമുദായത്തിനു പ്രാമുഖ്യമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഭയപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനകാംക്ഷികളായ ഹിന്ദു സമൂഹത്തെ കോണ്‍ഗ്രസ് ഭീകരവാദികളായി ചിത്രീകരിക്കുകയാണെന്നും മോദി ആരോപിച്ചു. വാര്‍ധയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ ആയിരുന്നു മോദിയുടെ വിമര്‍ശനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിക്കൊപ്പം വയനാട്ടില്‍ക്കൂടി മത്സരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ ആരോപണം. രാഹുലിന്റെ മണ്ഡലമാറ്റത്തെ നേരിട്ടു പരാമര്‍ശിക്കാതെയാണ് മോദി റാലിയില്‍ പ്രസംഗിച്ചത്. ഭൂരിപക്ഷ സമുദായത്തിനു പ്രാമുഖ്യമുള്ള മണ്ഡലങ്ങളില്‍നിന്ന് പ്രതിപക്ഷ നേതാക്കള്‍ ഒളിച്ചോടുകയാണ്. അവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും കോണ്‍ഗ്രസ് ഭയപ്പെടുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.

സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്. ഹിന്ദുമത വിശ്വാസികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ഹിന്ദു ഭീകരത എന്ന പ്രയോഗം അതിനു തെളിവാണെന്ന് മോദി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com