'മോദി സ്തുതി' ; രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പുറത്തേക്ക് ?; നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് രാഷ്ട്രപതി

കല്യാണ്‍സിംഗിനെതിരെ ഉചിതമായ നടപടി എടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു
'മോദി സ്തുതി' ; രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പുറത്തേക്ക് ?; നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് രാഷ്ട്രപതി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന. കല്യാണ്‍സിംഗിനെതിരെ  നടപടി എടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം നിര്‍ദേശിച്ചുകൊണ്ടുള്ള ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കല്യാണ്‍സിംഗിന്റെ പ്രവൃത്തി പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ നടപടി. 

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന കല്യാണ്‍ സിം​ഗിന്റെ പരാമര്‍ശമാണ് വിവാദമായത്. മാര്‍ച്ച് 23നാണ് കല്യാണ്‍ സിം​ഗ് വിവാദ പരാമര്‍ശം നടത്തിയത്. മോദി വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാജ്യപുരോ​ഗതിക്ക് ഇത് അനിവാര്യമാണെന്നും 
കല്യാൺ സിം​ഗ് അഭിപ്രായപ്പെട്ടു. 

​ഗവർണർ എന്ന ഭരണഘടനാ പദവിയിൽ ഇരിക്കെ കല്യാൺ സിം​ഗ് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രം​ഗത്തുവന്നു. വിഷയം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. വിവാദപ്രസ്താവന വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ കല്യാൺസിം​ഗിൻരേത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തി. 

രാജ്യത്ത് ഇതാദ്യമായാണ് ഒരു ഗവര്‍ണര്‍ പ്രധാനമന്ത്രിക്ക് വേ
ണ്ടി വോട്ടു ചോദിച്ച് രംഗത്തുവരുന്നത്. കല്യാണ്‍ സിംഗിന്റേത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും, അതിനാല്‍ ഭരണഘടനാനുസൃതമായ നടപടി എടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയായിരുന്നു. 

ബിജെപിയുടെ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമാണ് 87 കാരനായ കല്യാണ്‍ സിംഗ്. 2014 ലാണ് കല്യാണ്‍ സിംഗ് രാജസ്ഥാന്‍ ഗവര്‍ണറായി നിയമിതനാകുന്നത്. 

ഇതിന് മുന്‍പ് ഗവര്‍ണര്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് തൊണ്ണൂറുകളിലാണ്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍ഷെര്‍ അഹമ്മദ് അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന മകനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിക്ക് ഇടയാക്കിയത്.തുടര്‍ന്ന് അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com