അയോധ്യയിലെ അധികഭൂമി വിട്ടുനല്‍കരുത് , ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടും ; കേന്ദ്രസര്‍ക്കാരിനെതിരെ നിര്‍മോഹി അഖാഡ സുപ്രിം കോടതിയിലേക്ക് 

രാമജന്‍മഭൂമി- ബാബറി മസ്ജിദ് കേസില്‍ കക്ഷിയാണ് നിര്‍മോഹി അഖാഡ
അയോധ്യയിലെ അധികഭൂമി വിട്ടുനല്‍കരുത് , ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടും ; കേന്ദ്രസര്‍ക്കാരിനെതിരെ നിര്‍മോഹി അഖാഡ സുപ്രിം കോടതിയിലേക്ക് 

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമിയല്ലാത്ത പ്രദേശം ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നിര്‍മോഹി അഖാഡ
സുപ്രിംകോടതിയിലേക്ക്. ഭൂമി വിട്ടുനല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ട്രസ്റ്റ് പരിപാലിച്ചു പോരുന്ന ഈ പ്രദേശത്തുള്ള ക്ഷേത്രങ്ങളുടെ നാശത്തിന് കാരണമാകും എന്നാണ് നിര്‍മോഹി അഖാഡയുടെ വാദം.  കേസില്‍ സുപ്രിംകോടതി എത്രയും വേഗത്തില്‍ തീരുമാനം കൈക്കൊള്ളണമെന്നും നിര്‍മോഹി അഖാഡആവശ്യപ്പെട്ടു. 

രാമജന്‍മഭൂമി- ബാബറി മസ്ജിദ് കേസില്‍ കക്ഷിയാണ് നിര്‍മോഹി അഖാഡ. അയോധ്യയില്‍ കൈവശം വച്ചിരിക്കുന്ന തര്‍ക്കഭൂമിയല്ലാത്ത പ്രദേശം ഭൂമിയുടെ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ സുപ്രിംകോടതിയുടെ അനുമതി തേടിയിരുന്നു. 1994 ലാണ് 67 ഏക്കറോളം വരുന്ന ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 42 ഏക്കര്‍ സ്ഥലവും രാംജന്‍മഭൂമി ന്യാസിന്റെ സ്ഥലമാണ്. 

സുപ്രിം കോടതി മുന്‍ ജഡ്ജി എഫ്എംഐ കലിഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയെ സുപ്രിംകോടതി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ എത്തിയത്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ലവിരാജ്മന്‍ എന്നിവര്‍ക്ക് തുല്യമായി ഭൂമി നല്‍കാന്‍ ആയിരുന്നു ഹൈക്കോടതി വിധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com