ഗ്രൂപ്പ് തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്; വീഡിയോ വൈറല്‍

നേതാക്കള്‍ നോക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞു ഏറ്റുമുട്ടിയത് 
ഗ്രൂപ്പ് തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്; വീഡിയോ വൈറല്‍

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞു ഏറ്റുമുട്ടി. മന്ത്രി ഗിരീഷ് മഹാജന്‍ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്.

പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഉദയ് വാഗിന്റെ സംഘവും എം എല്‍ എ ഉന്മേഷ് പാട്ടീലിന്റെ സംഘവുമാണ് ഏറ്റുമുട്ടിയത്. സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗിരീഷിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി സൂചനയുണ്ട്. 

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദയ് സിങ്ങിന്റെ ഭാര്യയും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സ്മിതാ വാഗയെ ജല്‍ഗാവോന്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ സ്മിതയെ പിന്നീട് ഒഴിവാക്കി. പകരം എം എല്‍ എയായ ഉന്മേഷ് പാട്ടീലിന് സീറ്റ് നല്‍കി. ഇതാവാം ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിനു കാരണമെന്ന് ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com