തെരഞ്ഞെടുപ്പ്; എക്സിറ്റ് പോളുകൾക്ക് നാളെ മുതൽ വിലക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എക്സിറ്റ് പോളുകൾക്ക് നാളെ മുതൽ വിലക്ക്
തെരഞ്ഞെടുപ്പ്; എക്സിറ്റ് പോളുകൾക്ക് നാളെ മുതൽ വിലക്ക്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എക്സിറ്റ് പോളുകൾക്ക് നാളെ മുതൽ വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകൾക്കാണ് കമ്മീഷന്റെ വിലക്ക്. ഏപ്രിൽ 11 രാവിലെ ഏഴ് മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. മേയ് 19ന് വൈകിട്ട് 6.30 വരെ നിലവിലുണ്ടാകും. 1951ലെ  ജനപ്രാതിനിധ്യ നിയമം  സെക്ഷൻ 126 (ഒന്ന്) എ പ്രകാരമാണ് നടപടി. 

അഭിപ്രായ വോട്ടെടുപ്പുകൾക്ക്, അതത് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ വിലക്കുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (ഒന്ന്) ബി പ്രകാരമാണ് ഈ നടപടി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com