വിഘടനവാദി നേതാവ് യാസിന്‍ മാലിക് എന്‍ഐഎ കസ്റ്റഡിയില്‍; ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കും

പന്ത്രണ്ട് ദിവസത്തേക്കാണ് എന്‍ഐഎക്ക് കസ്റ്റഡി. 
വിഘടനവാദി നേതാവ് യാസിന്‍ മാലിക് എന്‍ഐഎ കസ്റ്റഡിയില്‍; ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ വിഘടനവാദി നേതാവ് യാസീന്‍ മാലികിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. പന്ത്രണ്ട് ദിവസത്തേക്കാണ് എന്‍ഐഎക്ക് കസ്റ്റഡി. ഡല്‍ഹിയിലെ എന്‍ഐഎ പ്രത്യേക കോടതിക്ക് മുന്നിലാണ് യാസീനെ ഹാജരാക്കിയിരുന്നത്. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്.  യാസീന്റെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നേരത്തേ നിരോധിച്ചിരുന്നു. 

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസമാണ് മാലികിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 1990 ല്‍ കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മത് സയീദിന്റെ മകളെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയാണ് യാസീന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com