അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു, ലേസര്‍ തോക്ക് ഉപയോഗിച്ച് ലക്ഷ്യം വച്ചു; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കോണ്‍ഗ്രസിന്റെ കത്ത്

അമേഠിയില്‍ വച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ്
അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു, ലേസര്‍ തോക്ക് ഉപയോഗിച്ച് ലക്ഷ്യം വച്ചു; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കോണ്‍ഗ്രസിന്റെ കത്ത്

ന്യൂഡല്‍ഹി: അമേഠിയില്‍ വച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു. 

കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി സംശയിക്കുന്നതായി കത്തില്‍ പറയുന്നു. ചെറിയൊരു സമയത്തിനിടെ ഏഴു തവണ രാഹുലിനു നേരെ ലേസര്‍ തോക്ക് ഉപയോഗിച്ച് ലക്ഷ്യം നിര്‍ണയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിക്കു കത്തു നല്‍കിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കണമെന്നും സംശയം ശരിയെങ്കില്‍ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്റെ സുരക്ഷയില്‍ ഗുരുതരമായ പിഴവു വന്നിരിക്കുന്നതയാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി. സ്‌നൈപ്പര്‍ ഗണ്‍ പോലെയുള്ള ആയുധമാവാം ഈ രശ്മിക്കു പിന്നിലെന്നാണ് അവരുടെ നിഗമനമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com