'ഞാനൊരു സന്യാസിയാണ്, നിങ്ങള്‍ വോട്ട് ചെയ്താൽ ഞാൻ വിജയിക്കും'; ഇല്ലെങ്കിൽ ശപിക്കുമെന്ന് ബിജെപി എംപി  

തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നാവോയിലെ ബിജെപി എംപി സാക്ഷി മഹാരാജ്
'ഞാനൊരു സന്യാസിയാണ്, നിങ്ങള്‍ വോട്ട് ചെയ്താൽ ഞാൻ വിജയിക്കും'; ഇല്ലെങ്കിൽ ശപിക്കുമെന്ന് ബിജെപി എംപി  

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നാവോയിലെ ബിജെപി എംപി സാക്ഷി മഹാരാജ്. സന്യാസിയായ താൻ വോട്ട് യാചിക്കുകയാണെന്നും വോട്ട് ചെയ്തില്ലെങ്കിൽ ശപിക്കുമെന്നുമാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന. 

"ഞാനൊരു സന്യാസിയാണ്, നിങ്ങള്‍ വോട്ട് ചെയ്താൽ ഞാൻ വിജയിക്കും, ഇല്ലെങ്കിൽ അമ്പലത്തിൽ ഭജനയും കീര്‍ത്തനവുമായി കഴിയും. വോട്ട് ചോദിക്കാനാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. നിങ്ങളുടെ വാതിൽക്കലെത്തി വോട്ട് യാചിക്കുകയാണ് ഞാൻ. ഒരു സന്യാസിയെ തിരസ്കരിച്ചാൽ നിങ്ങളുടെ കുടുംബത്തിന്‍റെ സന്തോഷം ഇല്ലാതാകും, ഞാൻ നിങ്ങളെ ശപിക്കും", സാക്ഷി മഹാരാജ് പ്രസം​ഗത്തിൽ പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടമായ ഏപ്രിൽ 29നാണ് ഉത്തര്‍ പ്രദേശിലെ മണ്ഡലമായ ഉന്നാവോയിൽ പോളിങ് നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com