നമോ ടിവിക്ക് വീണ്ടും വിലക്ക്;  അനുമതിയില്ലാതെ രാഷ്ട്രീയ പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 

മുന്‍കൂട്ടി അനുമതി വാങ്ങാതെ ഏതെങ്കിലും ഉളളടക്കം നമോ ടിവി സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
നമോ ടിവിക്ക് വീണ്ടും വിലക്ക്;  അനുമതിയില്ലാതെ രാഷ്ട്രീയ പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 

ന്യൂഡല്‍ഹി: മുന്‍കൂട്ടി അനുമതി വാങ്ങാതെ ഏതെങ്കിലും ഉളളടക്കം നമോ ടിവി സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ ഉളളടക്കമുളള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യണമെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്‍കൂട്ടിയുളള അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. ചാനലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി.

സര്‍ട്ടിഫിക്കേഷൻ ഇല്ലാതെ ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയ ഉളളടക്കമുളള പരിപാടികള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി. നിലവിൽ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതിന് ഒരു പരിപാടിക്കും മുൻകൂട്ടി അനുമതി നൽകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ രാഷ്ട്രീയ ഉളളടക്കമുളള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇനി സാധിക്കു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ചാനലില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ ഉളളടക്കമുളള ഏത് പരിപാടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ പരിധിയില്‍ വരുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

നേ​ര​ത്തെ പി​എം മോ​ദി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നും ന​മോ ടി​വി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

24 മ​ണി​ക്കൂ​റും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും മാ​ത്രം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സ്വ​കാ​ര്യ ടി​വി ചാ​നലാ​ണു ന​മോ ടി​വി. പ്ര​മു​ഖ ഡി​ടി​എ​ച്ച് ശൃം​ഖ​ല​ക​ൾ വ​ഴി ക​ഴി​ഞ്ഞ 31 മു​ത​ലാ​ണ് ന​മോ ടി​വി സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ട്വി​റ്റ​ർ അ​റി​യി​പ്പി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ച​ത്. മോ​ദി​യു​ടെ ചി​ത്രം ലോ​ഗോ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ന​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ, റാ​ലി​ക​ൾ, ബി​ജെ​പി നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണു പ​രി​പാ​ടി​ക​ൾ. അ​നു​മ​തി​യി​ല്ലാ​തെ ചാ​ന​ൽ സം​പ്രേ​ഷ​ണം തു​ട​ങ്ങി​യ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com