ത്രിപുരയിലെ തെരഞ്ഞെടുപ്പ് മാറ്റി; നടപടി ക്രമസമാധന പ്രശ്‌നങ്ങളെ തുടര്‍ന്ന് 

ഏപ്രില്‍ 18 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ലേക്കാണ് മാറ്റിയത്
ത്രിപുരയിലെ തെരഞ്ഞെടുപ്പ് മാറ്റി; നടപടി ക്രമസമാധന പ്രശ്‌നങ്ങളെ തുടര്‍ന്ന് 

അഗര്‍ത്തല; ത്രിപുര ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിയതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 18 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ലേക്കാണ് മാറ്റിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. മണ്ഡലത്തിലെ നിലവിലെ അവസ്ഥയില്‍ വോട്ടെടുപ്പ് സുഖകരമാകില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം. അതിനാല്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com