ഇന്ത്യ കോണ്‍ഗ്രസ് മുക്തമാകുന്ന ദിവസം ദാരിദ്ര്യരഹിതമാകും: രാജ്‌നാഥ് സിങ്

ഇന്ത്യ കോണ്‍ഗ്രസ് മുക്തമാകുന്ന ദിവസം ദാരിദ്ര്യരഹിതമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ കോണ്‍ഗ്രസ് ഒന്നും പ്രാവര്‍ത്തികമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യ കോണ്‍ഗ്രസ് മുക്തമാകുന്ന ദിവസം ദാരിദ്ര്യരഹിതമാകും: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യ കോണ്‍ഗ്രസ് മുക്തമാകുന്ന ദിവസം ദാരിദ്ര്യരഹിതമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ കോണ്‍ഗ്രസ് ഒന്നും പ്രാവര്‍ത്തികമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടിണി മാറ്റുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ പ്രധാനമന്ത്രി നന്ദ്രേ മോദിയെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ചരിത്രത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ നിങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ കാണാന്‍ സാധിക്കും, പക്ഷേ പൂര്‍ണമായും പാലിച്ചിട്ടില്ല. ദാരിദ്ര്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന്് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് കണ്ടുപഠിക്കണം- തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം പറഞ്ഞു. 

ബാലാകോട്ട് വ്യോമാക്രമണത്തെ ചോദ്യം ചെയ്യുന്നവരെയും മന്ത്രി വിമര്‍ശിച്ചു. സൈനികര്‍ മൃതദേഹങ്ങള്‍ എണ്ണാറില്ല, കഴുകന്‍മാരാണ് അത് ചെയ്യുന്നത്. മൃതദേഹങ്ങള്‍ എണ്ണാനായി സൈനികര്‍ അവിടെ നില്‍ക്കണമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. 

1971ല്‍ പാകിസ്ഥാനോട് യുദ്ധം ചെയ്തതിന്റെ പേരില്‍ ഇന്ദിരാഗാന്ധിയെ പുകഴ്ത്താമെങ്കില്‍ പാകിസ്ഥാന് ഇപ്പോള്‍ തക്ക മറുപടി നല്‍കിയ മോദിയെ എന്തുകൊണ്ട് പുകഴ്ത്തിക്കൂടെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com