62 കാരനായ നടനെ യുവാവാക്കി നിര്‍മല സീതാരാമന്‍; മന്ത്രിക്ക്‌59 വയസ്സേ ഉള്ളൂവെന്ന് ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

പാര്‍ട്ടിയിലേക്ക് സണ്ണി ഡിയോളിനെ സ്വാഗതം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം
62 കാരനായ നടനെ യുവാവാക്കി നിര്‍മല സീതാരാമന്‍; മന്ത്രിക്ക്‌59 വയസ്സേ ഉള്ളൂവെന്ന് ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ഇന്നലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റേയും റെയില്‍ വേ മന്ത്രി പീയുഷ് ഗോയലിന്റേയും സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശം. ചടങ്ങില്‍വെച്ച് 62 കാരനായ സണ്ണി ഡിയോളിനെ നിര്‍മല സീതാരാമന്‍ അഭിസംബോധന ചെയ്തത് യുവ നടന്‍ എന്നാണ്. 59 കാരിയായ നിര്‍മല സീതാരാമന്‍ തന്നേക്കാള്‍ പ്രായം കൂടിയ ആളെ യുവാവാക്കിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ടോപ്പിക്കാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് വരുന്നത്. 

പാര്‍ട്ടിയിലേക്ക് സണ്ണി ഡിയോളിനെ സ്വാഗതം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. അഭിനയത്തോട് ഏറെ അര്‍പ്പണ ബോധമുള്ള പ്രമുഖ യുവതാരമായ സണ്ണി ഡിയോള്‍ പാര്‍ട്ടിയിലേക്ക് ചേരുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു നിര്‍മലയുടെ വാക്കുകള്‍. ഇതോടെയാണ് ട്രോളന്മാര്‍ രംഗത്തെത്തിയത്. തന്നേക്കാള്‍ മൂന്ന് വയസ് പ്രായം കുറഞ്ഞ ആളെ യുവാവ് എന്ന് വിളിക്കേണ്ടിവന്നത് എന്ത് ഗതികേടാണ് എന്നാണ് പലരുടേയും ചോദ്യം. 

ഇരുവരുടേയും ജനന തിയതികൊടുത്താണ് ചിലര്‍ ട്രോളുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും തമാശയാണെന്നാണ് ചിലരുടെ വിലയിരുത്തല്‍. എന്തായാലും നിര്‍മല സീതാരാമന്റെ യുവനടന്‍ വിളി സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com