തെരുവുകള്‍ 'കീഴടക്കി' മുതലകള്‍; ആശങ്കയോടെ നഗരവാസികള്‍, പ്രളയം മുക്കിയ വഡോദരയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ 

ഗുജറാത്തില്‍ വഡോദര ഉള്‍പ്പെടെയുളള നഗരങ്ങള്‍ കനത്തമഴയെ തുടര്‍ന്ന് വെളളപ്പൊക്കം നേരിടുകയാണ്
തെരുവുകള്‍ 'കീഴടക്കി' മുതലകള്‍; ആശങ്കയോടെ നഗരവാസികള്‍, പ്രളയം മുക്കിയ വഡോദരയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ 

വഡോദര: ഗുജറാത്തില്‍ വഡോദര ഉള്‍പ്പെടെയുളള നഗരങ്ങള്‍ കനത്തമഴയെ തുടര്‍ന്ന് വെളളപ്പൊക്കം നേരിടുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇതിന് പിന്നാലെ നഗരവാസികളെ ആശങ്കയിലാഴ്ത്തി നിരവധി മുതലകളാണ് വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും പങ്കുവെയ്ക്കുന്നത്.

രണ്ടു നായ്ക്കളെ ലക്ഷ്യമാക്കി പ്രളയജലത്തില്‍ ഒരു മുതല ഒഴുകി നീങ്ങുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പ്രധാനം. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപത്തുകൂടിയാണ് ഇവ നീന്തുന്നത്. ഇതിനിടെ ഒരു നായയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ഇതില്‍ നിന്നും നായ കഷ്ടിച്ച് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കയറിട്ട് നായ്ക്കളെ രക്ഷിക്കാന്‍ നഗരവാസികള്‍ ശ്രമിക്കുന്നുണ്ട്. ഇതിന് പുറമേ നഗരങ്ങളില്‍ വെളളം കയറിയ പ്രദേശങ്ങളിലൂടെ മുതലകള്‍ നീന്തി നീങ്ങുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

വിശ്വാമിത്ര നദി കരകവിഞ്ഞ് ഒഴുകുന്നതാണ് മുതലകള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാമിത്ര നദിയില്‍ 300 മുതലകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കനത്തമഴയില്‍ നദി കരകവിഞ്ഞ് ഒഴുകിയതോടെ ഇവയെല്ലാം ജനവാസകേന്ദ്രങ്ങളില്‍ ഒഴുകി എത്തിക്കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com