ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള തീരുമാനം അംഗീകരിക്കില്ല, ഒരു ഫലവുമില്ലാത്ത നടപടിയെന്ന് ചൈന

ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളെ ഇന്ത്യ തങ്ങളുടെ അധികാര പരിധിയുടെ ഭാഗമായി ഉള്‍ക്കൊള്ളിക്കുന്നത് ചൈന എന്നും എതിര്‍ത്തിരുന്നു
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള തീരുമാനം അംഗീകരിക്കില്ല, ഒരു ഫലവുമില്ലാത്ത നടപടിയെന്ന് ചൈന

ബെയ്ജിങ്: ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടിട്ടുള്ള കരാറുകള്‍ നിലനില്‍ക്കെ, അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങളുടെ വാക്കും പ്രവര്‍ത്തിയും ശ്രദ്ധയോടെയിരിക്കണം എന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയാണെന്ന് ചൈന പറഞ്ഞു. 

''ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളെ ഇന്ത്യ തങ്ങളുടെ അധികാര പരിധിയുടെ ഭാഗമായി ഉള്‍ക്കൊള്ളിക്കുന്നത് ചൈന എന്നും എതിര്‍ത്തിരുന്നു. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. ഇനിയും മാറ്റമുണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ തങ്ങളുടെ ആഭ്യന്തര നിയമം ഏകപക്ഷീയമായി ഭേദഗതി ചെയ്യുകയും ചൈനീസ് മേഖലയെ അട്ടിമറിക്കുന്നത് തുടരുകയുമാണെന്നും'' ചൈന ആരോപിക്കുന്നു. 

ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാനാവില്ല. ഒരു ഫലവുമുണ്ടാവാത്ത നടപടിയാണിത് എന്ന് ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പ്രസ്താവന പ്രസിദ്ധീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com