വ്യോമ കോറിഡോർ അടച്ച് പാകിസ്ഥാൻ: ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

പാകിസ്ഥാന്റെ ഈ നടപടി ഇ​ന്ത്യ​യെ വലിയ തോതിൽ ബാ​ധി​ക്കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അ​റി​യി​ച്ചു.
വ്യോമ കോറിഡോർ അടച്ച് പാകിസ്ഥാൻ: ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

ന്യൂ​ഡ​ൽ​ഹി: തങ്ങളുടെ വ്യോമകോറിഡോർ പാകിസ്ഥാൻ അടച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ൾ 12 മി​നി​റ്റ് അ​ധി​കം പ​റ​ക്കേ​ണ്ടി​വ​രും. വി​മാ​ന​ങ്ങ​ൾ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ടാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

അതേസമയം, പാകിസ്ഥാന്റെ ഈ നടപടി ഇ​ന്ത്യ​യെ വലിയ തോതിൽ ബാ​ധി​ക്കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അ​റി​യി​ച്ചു. പാകി​സ്ഥാന്റെ വ്യോമപരിതിയിലൂടെ 50-ന് ​അ​ടു​ത്ത് ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്നു​ണ്ട്. യു​എ​സ്, യൂ​റോ​പ്പ്, പ​ശ്ചി​മേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ഇ​ത്. 

ഫെ​ബ്രു​വ​രി 26-ന് ​ഇ​ന്ത്യ ബാ​ല​ക്കോ​ട്ടി​ലെ ഭീ​ക​ര​ക്യാ​മ്പുക​ൾ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യും പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത അ​ട​ച്ചി​രു​ന്നു. ഇ​ത് ജൂ​ലൈ പ​തി​നാ​റി​നാ​ണ് വീ​ണ്ടും തു​റ​ന്നു​ന​ൽ​കി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com