പിന്‍മാറാനുള്ള നിര്‍ദേശം അഭിനന്ദന്‍ വര്‍ധമാന്‍ കേട്ടില്ല, തകരാറിലാക്കിയത് പാക് വിമാനം; വെളിപ്പെടുത്തല്‍

പാക്കിസ്ഥാന്‍ യുദ്ധവിമാനത്തെ പിന്തുടരുന്നതില്‍ നിന്നു പിന്‍മാറാന്‍ നിര്‍ദേശിച്ച് അഭിനന്ദന്  സേനാതാവളത്തില്‍ നിന്ന് നിര്‍ണായക സന്ദേശം അയച്ചിരുന്നു
പിന്‍മാറാനുള്ള നിര്‍ദേശം അഭിനന്ദന്‍ വര്‍ധമാന്‍ കേട്ടില്ല, തകരാറിലാക്കിയത് പാക് വിമാനം; വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി; വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ സഞ്ചരിച്ചിരുന്ന മിഗ് 21 ബൈസണ്‍ വിമാനത്തിലെ ആശയവിനിമയ സംവിധാനം പാക്ക് സേനയുടെ എഫ് 16 വിമാനം തകരാറിലാക്കിയതിനാലാണ് സേനാതാവളത്തില്‍ നിന്നുള്ള സന്ദേശം അഭിനന്ദനില്‍ എത്താതിരുന്നതെന്ന് വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ യുദ്ധവിമാനത്തെ പിന്തുടരുന്നതില്‍ നിന്നു പിന്‍മാറാന്‍ നിര്‍ദേശിച്ച് അഭിനന്ദന്  സേനാതാവളത്തില്‍ നിന്ന് നിര്‍ണായക സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇത് പാക്ക് സേനയുടെ ഇടപെടലിനെ തുടര്‍ന്ന് അഭിനന്ദന് കേള്‍ക്കാന്‍ സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 

പഴക്കം ചെന്ന മിഗ് വിമാനത്തിലെ ആശയവിനിമയ സംവിധാനത്തിന്റെ പോരായ്മയാണ് അഭിനന്ദന്‍ പാക്ക് പിടിയിലാകാന്‍ വഴിയൊരുക്കിയത്. പക്ഷേ, ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. യുദ്ധവിമാനങ്ങളില്‍ അത്യാധുനിക ആശയവിനിമയ ഉപകരണം സജ്ജമാക്കണമെന്നു ദീര്‍ഘനാളായി സേന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) ഏതാനും വര്‍ഷം മുന്‍പു വികസിപ്പിച്ച ഉപകരണം പോരായ്മകള്‍ ചൂണ്ടിക്കാട്ടി സേന ഉപയോഗിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com