പ്രളയ ദുരന്തം വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം; കേന്ദ്രസംഘം കേരളത്തിലെത്തും 

ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുത്തു
പ്രളയ ദുരന്തം വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം; കേന്ദ്രസംഘം കേരളത്തിലെത്തും 

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം യോ​ഗത്തിൽ വിലയിരുത്തും. 

ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, ആഭ്യന്തരമന്ത്രാലയത്തിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുത്തു. ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കാൻ കേന്ദ്ര സംഘം ഉടൻതന്നെ കേരളത്തിലെത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഒഡീഷ, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിലേയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അധികസഹായമായി 4432.10 കോടി രൂപ അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com