ബിജെപി, സ്ഥാനാർഥിയെ പിൻവലിച്ചു; കോൺ​ഗ്രസിന്റെ നാന പട്ടോള മഹാരാഷ്ട്ര സ്പീക്കർ

മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി കോൺ​ഗ്രസിലെ നാന പട്ടോളയെ തെരഞ്ഞെടുത്തു
ബിജെപി, സ്ഥാനാർഥിയെ പിൻവലിച്ചു; കോൺ​ഗ്രസിന്റെ നാന പട്ടോള മഹാരാഷ്ട്ര സ്പീക്കർ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി കോൺ​ഗ്രസിലെ നാന പട്ടോളയെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് പട്ടോള സ്പീക്കർ‌ സ്ഥാനത്തെത്തുന്നത്. ബിജെപി, സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ചതോടെയാണ് നാന പട്ടോള എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി തങ്ങളുടെ സ്പീക്കർ സ്ഥാനാർഥിയായി കിസാൻ കാത്തോരെയെയാണ് തീരുമാനിച്ചിരുന്നത്.

169 എംഎൽഎമാരുടെ പിന്തുണയോടെ ഉദ്ധവ് താക്കറെയുടെ സർക്കാർ ഇന്നലെ ഭൂരിപക്ഷം തെളിയിച്ചിരുന്നു. മുന്നണി ധാരണപ്രകാരം സ്പീക്കർ സ്ഥാനം കോൺഗ്രസിനാണ് നൽകിയത്. ഇതോടെയാണ് പട്ടോള സ്ഥാനർഥിയായി നിന്നത്.

വിദര്‍ഭ മേഖലയിലെ സകോളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നാനാ പട്ടോള. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറി എംപിയായ നാനാ പട്ടോള അടുത്തിടെയാണ് കോൺഗ്രസിലേക്ക് തിരികെയെത്തിയത്. നേരത്തെ കോൺഗ്രസ് വിട്ട പട്ടോള 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് എംപിയായിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവിസുമായുള്ള അഭിപ്രായ വിത്യാസത്തെ തുർന്ന് ബിജെപി വിടുകയായിരുന്നു.

ഇന്നാലെ വിശ്വാസ വോട്ടെടുപ്പിനിടെ സഭ സമ്മേളിച്ചത് നിയമ വിരുദ്ധമായാണെന്ന് ആരോപിച്ച് ബിജെപി സഭ ബഹിഷ്കരിച്ചിരുന്നു. ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ ഇറങ്ങിയപ്പോയതിന് പിന്നാലെയായിരുന്നു വിശ്വാസ വോട്ടെടുപ്പ് നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com