'ആറുമാസത്തിനകം പ്രതികളെ തൂക്കിക്കൊല്ലണം'; മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധം; തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ പോകാനും വിവാഹത്തില്‍ പങ്കെടുക്കാനും സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി ഇതുവരെ കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല
'ആറുമാസത്തിനകം പ്രതികളെ തൂക്കിക്കൊല്ലണം'; മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധം; തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആറുമാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃപ്തിയുടെ പ്രതിഷേധം.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയ തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയെ നേരിട്ടുകാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങാത്ത സാഹചര്യത്തില്‍ അത് സാധ്യമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു പിന്നാലെ തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. ഇവരെ പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. സംഭവത്തില്‍ സര്‍ക്കാര്‍ അലംഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ പോകാനും വിവാഹത്തില്‍ പങ്കെടുക്കാനും സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി ഇതുവരെ കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com