ഡൽഹിയിൽ 43 പേർ വെന്തുമരിച്ച കെട്ടിടത്തിൽ വീണ്ടും തീപിടുത്തം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2019 08:49 AM  |  

Last Updated: 09th December 2019 08:51 AM  |   A+A-   |  

fire1

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. അനാജ് മണ്ഡിയിൽ ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തിലാണ് തീ പടർന്നിരിക്കുന്നത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. 

അനാജ് മണ്ഡിയിലെ റാണി ഝാന്‍സി റോഡിലാണ് കെട്ടിടം. ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ 43 പേർ മരിച്ചു. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. 

പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു.