ഇറക്കം കുറഞ്ഞ വസ്ത്രമാണ് കാരണമെന്ന് 60%; വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അറിയാത്തവര്‍ 50%; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യുസി സര്‍വെ 

പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും സ്ത്രീകളെ സ്വയരക്ഷ അഭ്യസിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു
ഇറക്കം കുറഞ്ഞ വസ്ത്രമാണ് കാരണമെന്ന് 60%; വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അറിയാത്തവര്‍ 50%; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യുസി സര്‍വെ 


രാജ്യത്തെ നടുക്കിയ ദിശ കൊലപാതകത്തോടെ വീണ്ടും സ്ത്രീസുരക്ഷ ആളുകള്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയമാകുകയാണ്. സ്ത്രീ സ്വാതന്ത്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമൊക്കെ ശബ്ദമുയരുന്നുണ്ടെങ്കിലും രാജ്യത്തെ സ്ത്രീകളില്‍ പകുതിയിലധികം പേരും ഇപ്പോഴും കരുതുന്നത് ഇറക്കം കുറഞ്ഞ വസ്ത്രമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമെന്നാണ്. യുസി ബ്രൗസര്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് അമ്പരപ്പിക്കുന്ന ഈ കണ്ടെത്തലുകള്‍. പകുതിയോളം സ്ത്രീകള്‍ക്കും ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അറിയില്ലെന്നും സര്‍വെയില്‍ കണ്ടെത്തി. 

1091 എന്ന വനിതാ ഹെല്‍പ്‌ലൈന്‍ നമ്പര്‍ അറിയാമോ എന്ന ചോദ്യത്തിന് ഏകദേശം പകുതിയോളം ആളുകള്‍ക്കും ശരിയുത്തരം അറിയില്ലായിരുന്നു. 12,502 പേര്‍ പങ്കെടുത്ത സര്‍വെയില്‍ 6496പേര്‍ക്ക് മാത്രമാണ് ഈ ചോദ്യത്തിന് ശരിയുത്തരം നല്‍കാനായത്. അതായത് 48.27ശതമാനം പേരും ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അറിയാത്തവരാണ്. 

ഇതേ സര്‍വെയില്‍ തന്നെ പങ്കെടുത്തതില്‍ 60ശതമാനത്തോളം പേരും അതിക്രമങ്ങള്‍ക്ക് കാരണമായി കണക്കാക്കുന്നത് സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിനെയാണ്. 17,861 പേരില്‍ 7,296പേരാണ് വസ്ത്രമാണ് അതിക്രമങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞിരിക്കുന്നത്. 

പീഡനക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ 60ശതമാനം പേരും തൂക്കികൊല്ലണം എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ കമന്റുകളിലൂടെ ലഭിച്ച പ്രതികരണങ്ങളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും സ്ത്രീകളെ സ്വയരക്ഷ അഭ്യസിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്‍മാരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കമന്റുകളില്‍ ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com