ആദ്യം ഭാര്യയെ പുനഃര്‍വിവാഹം ചെയ്തു, പിന്നാലെ ഭാര്യയുടെ സഹോദരിയ്ക്ക് താലിചാര്‍ത്തി; വിഡിയോ വൈറല്‍ 

ഭാര്യയുടെ അനുവാദത്തോടെ ഭാര്യ പറഞ്ഞാണ് താന്‍ വിവാഹം കഴിച്ചതെന്നാണ് ഇയാള്‍ പറയുന്നത്
ആദ്യം ഭാര്യയെ പുനഃര്‍വിവാഹം ചെയ്തു, പിന്നാലെ ഭാര്യയുടെ സഹോദരിയ്ക്ക് താലിചാര്‍ത്തി; വിഡിയോ വൈറല്‍ 

ഭോപ്പാല്‍; ഒരു വിവാഹപ്പന്തലില്‍ രണ്ട് പേരെ വിവാഹം ചെയ്ത് യുവാവ്. ആദ്യത്തെ ആള്‍ യുവാവിന്റെ ഭാര്യയായിരുന്നു. രണ്ടാമത് വിവാഹം കഴിച്ചതാകട്ടെ ഭാര്യയുടെ ബന്ധുവിനേയും. മധ്യപ്രദേശിലെ ബിഹിന്‍ഡ് ജില്ലയിലാണ് വിചിത്രമായ വിവാഹം നടന്നത്. രണ്ട് യുവതികളേയും വിവാഹം കഴിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

നവംബര്‍ 26നായിരുന്നു വിവാഹം. 35കാരനായ ദീപു പരിഹാര്‍ എന്ന ദിലിപാണ് തന്റെ ഭാര്യ വിനിതയെ വീണ്ടും വിവാഹം ചെയ്തത്. അതിന് പിന്നാലെയാണ് ഭാര്യയുടെ കസിനായ 22 കാരി രച്‌നയെ കൂടി ഇയാള്‍ താലി ചാര്‍ത്തിയത്. ഭാര്യയുടെ അനുവാദത്തോടെ ഭാര്യ പറഞ്ഞാണ് താന്‍ വിവാഹം കഴിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. 

ഒന്‍പത് വര്‍ഷം മുന്‍പാണ് ദിലീപ് വിനിതയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ട്. ഭാര്യയ്ക്ക് സുഖമില്ലെന്നും അതിനാല്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ഒരു വിവാഹം കൂടി കഴിക്കാന്‍ ഭാര്യ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. ഹിന്ദു മാരിയേജ് പ്രകാരം ബഹുഭാര്യത്വം കുറ്റമാണ്. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com