വേണമെങ്കില്‍ പുറത്താക്കട്ടെ; ബിജെപി വിടില്ലെന്ന് പങ്കജ മുണ്ഡെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 05:48 PM  |  

Last Updated: 12th December 2019 05:48 PM  |   A+A-   |  

 

മുംബൈ: ബിജെപി രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും തത്കാലം പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പങ്കജ മുണ്ഡ. പിതാവ് ഗോപിനാഥ് മുണ്ഡെയുടെ ജന്മദിനത്തില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് പങ്കജ മുണ്ഡെ നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്്ട്രയിലെ പ്രമുഖ ബിജെപി നേതാവായിരുന്നു ഗോപിനാഥ് മുണ്ഡെ. 

താന്‍ ബിജെപിയില്‍ തുടരണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പന്ത് ഇപ്പോഴും ബിജെപിയുടെ കോര്‍ട്ടിലാണെന്നും പങ്കജ മുണ്ഡെ പറഞ്ഞു. ഇപ്പോള്‍ താന്‍ ബിജെപി വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും വേണമെങ്കില്‍ പാര്‍ട്ടിക്ക് പുറത്താക്കാമെന്നും മുണ്ഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്നും പങ്കജ വിട്ടുനിന്നിരുന്നു. താനിപ്പോള്‍ ബിജെപി കോര്‍ കമ്മറ്റി അംഗമല്ലെന്നായിരുന്നു മറുപടി. ജനാധിപത്യപരമായി ബിജെപി തീരുമാനമെടുക്കുന്ന ദിവസം ഞാന്‍ പാര്‍ട്ടി കോര്‍ കമ്മറ്റിയില്‍ ചേരുമെന്ന് പങ്കജ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പിതാവിന്റെ വാര്‍ഷികദിനത്തില്‍ ഇത്തരം റാലി സംഘടിപ്പിക്കാറുണ്ടെങ്കിലും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ പങ്കജ് മുണ്ഡെയുടെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി വിടുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ സാഹചര്യത്തില്‍ റാലി ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പുതുവര്‍ഷപ്പുലരിയില്‍ സംസ്ഥാന വ്യാപകമായി മഷാല്‍ റാലി സംഘടിപ്പിക്കും. ഇത് ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ലെന്നും പങ്കജ മുണ്ഡെ പറഞ്ഞു.