പ്രക്ഷോഭത്തിന് ബദൽ; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി; സംഘടിപ്പിക്കുന്നത് 1000 റാലികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2019 07:54 PM  |  

Last Updated: 21st December 2019 07:54 PM  |   A+A-   |  

BJP_1544439320

 

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു. രാജ്യമെമ്പാടും 1000 റാലികളും അടുത്ത 10 ദിവസത്തിനുള്ളില്‍ വീടുകള്‍ കയറി ഇറങ്ങിയുള്ള ബോധവത്കരണവും ബിജെപി നടത്തും.

പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയുള്ള നിലപാടുകള്‍ മൂന്നു കോടിയോളം കുടുംബങ്ങളില്‍ എത്തിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം രാജ്യത്തെ തിരഞ്ഞെടുത്ത 250 കേന്ദ്രങ്ങളില്‍ പത്രസമ്മേളനങ്ങളും നടത്തും. സമ്പര്‍ക്ക് അഭിയാന്‍ എന്നാണ് ബിജെപിയുടെ പ്രചാരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്.  

ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ മുന്നില്‍ നിയമത്തിന്റെ യഥാര്‍ഥ വസ്തുത എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഭൂപേന്ദര്‍ യാദവ് പറഞ്ഞു. നിയമത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിലപാട് ശക്തമാക്കാന്‍ ബിജെപി തയ്യാറെടുക്കുന്നത്.