ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോരാ, അത് കാണിച്ചുകൊടുക്കണം: സമരത്തിനിറങ്ങാന്‍ വിദ്യാര്‍ത്ഥികളോട് രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് വയനാട് എംപി രാഹുല്‍ ഗാന്ധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് വയനാട് എംപി രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം.

'പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, ഇന്ത്യയിലെ യുവാക്കളേ, ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം മതിയാകില്ല. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിച്ചുകൊടുക്കണം. മോദിയും അമിത് ഷായും ഇന്ത്യക്കെതിരെ അഴിച്ചുവിട്ട വിദ്വേഷത്തിനും അക്രമത്തിനും എതിരെ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാജ്ഘട്ടില്‍ എന്നോടൊപ്പം ചേരുക' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ദക്ഷിണ കൊറിയയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം, പൗരത്വ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ ഗാന്ധി ആദ്യമായി സമരത്തിനിറങ്ങുന്ന പരിപാടിയാണിത.് ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com