'പാകിസ്ഥാനിലേക്ക് പോ...; എല്ലാ എണ്ണത്തിനേയും നശിപ്പിക്കും'; ഉത്തര്‍പ്രദേശില്‍ മുസ്ലിം പൗരരോട് എസ്പിയുടെ ആക്രോശം (വീഡിയോ)

പൗരത്വ നിയമഭേദഗതി പ്രതിഷേധം ഏറ്റവും ശക്തമായി തുടരുന്ന ഉത്തര്‍പ്രദേശില്‍ പൗരരോട് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ പുറത്ത്.
'പാകിസ്ഥാനിലേക്ക് പോ...; എല്ലാ എണ്ണത്തിനേയും നശിപ്പിക്കും'; ഉത്തര്‍പ്രദേശില്‍ മുസ്ലിം പൗരരോട് എസ്പിയുടെ ആക്രോശം (വീഡിയോ)

ലഖ്‌നൗ: പൗരത്വ നിയമഭേദഗതി പ്രതിഷേധം ഏറ്റവും ശക്തമായി തുടരുന്ന ഉത്തര്‍പ്രദേശില്‍ പൗരരോട് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ പുറത്ത്. മീററ്റിലാണ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അഖിലേഷ് നാരായണ്‍ സിംഗ് മുസ്ലിം പൗരരോട് പാകിസ്ഥാനില്‍ പോകാന്‍ ആക്രോശിച്ചത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു എസ്പിയുടെ ആക്രോശം.
മുസ്ലിം ഗലിയിലെത്തി നാരായണ്‍ സിംഗ് ആക്രോശിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

'ഇങ്ങനെ ഇവിടെ നില്‍ക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്‌ക്കോ. നിങ്ങളുടെ ഭാവി സെക്കന്റുകള്‍ക്കുള്ളില്‍ ഇരുട്ടിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കയ്യില്‍ കറുപ്പോ, മഞ്ഞയോ ബാന്‍ഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയില്‍ ജീവിക്കണ്ടേ? വേണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് പോ.  ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്ത്തിപ്പാടാന്‍ ഉദ്ദേശിച്ചാല്‍ അത് നടപ്പില്ല.'

'ആ  (അസഭ്യം) ഓട് പറ, ഞാന്‍ ചിത്രമെടുത്തിട്ടുണ്ട്. അതൊക്കെ ഞാന്‍ പരിശോധിക്കും. അവര്‍ ഓരോരുത്തരോടും (അസഭ്യം) പറ ഈ ഇടവഴി ഞാന്‍ ഓര്‍ത്തു വയ്ക്കുന്നുണ്ട്. മനസ്സിലാക്കിക്കോ. എനിക്കിവിടെ കയറി വരാമെങ്കില്‍ നിങ്ങളുടെയൊക്കെ അമ്മൂമ്മയുടെ അടുത്ത് വരെ വരാന്‍ പറ്റും. മനസ്സിലാക്കിക്കോ (അസഭ്യം). നിങ്ങളിതിനൊക്കെ വില കൊടുക്കേണ്ടി വരും. എല്ലാ എണ്ണത്തിനെയും നശിപ്പിക്കാന്‍ എനിക്കറിയാം. ഓരോ വീട്ടിലെയും ആണുങ്ങളെ ജയിലിലിടാന്‍ എനിക്കറിയാം', നായണ്‍ സിംഗ് പറയുന്നു. ഇത് കഴിഞ്ഞ് എസ്പി തിരിച്ചു പോകുന്നതും ദൃശ്യത്തില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com