നാവികസേനയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്; സമൂഹമാധ്യമങ്ങള്‍ക്കും നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 10:14 AM  |  

Last Updated: 30th December 2019 10:14 AM  |   A+A-   |  

facebookhuihk

 

ന്യൂഡല്‍ഹി: നാവികസേന അംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. നാവികസേന ആസ്ഥാനത്തും ഡോക് യാര്‍ഡിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്മാര്‍ട്ട് ഫോണുകള്‍ യുദ്ധക്കപ്പലുകളിലും നാവികസേന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

നേരത്തെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെങ്കിലും കര്‍ശന നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഏഴ് നാവിക സേനാംഗങ്ങളെയും ഒരു ഹവാല ഇടപാടുകാരനെയും മൂംബൈയില്‍ അറസറ്റ് ചെയ്തിരുന്നു. അവര്‍ പാകിസ്ഥാന് ചില നിര്‍ണായ വിവരങ്ങള്‍ കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശനമായി വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇപ്പോള്‍ ഫെയ്‌സ്ബുക്കിനാണ്  പ്രധാനമായും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെയ്‌സ്ബുക്കിന്റെ തന്നെ മറ്റ് ആപ്പുകളായ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കും നിയന്ത്രണം ബാധകമാവും.