തിരുപ്പതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; അമൂല്യ  രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണകീരിടങ്ങള്‍ കടത്തി

തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി
തിരുപ്പതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; അമൂല്യ  രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണകീരിടങ്ങള്‍ കടത്തി

വിജയവാഡ: തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. ശനിയാഴ്ചയാണ് കിരീടങ്ങള്‍ കാണാതായത്. തിരുപ്പതി ക്ഷേത്രസമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രം.

ശനിയാഴ്ച വൈകുന്നേരം 5.45നാണ് കിരീടം കാണാതായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ചടങ്ങുകളുടെ ഭാഗമായി അഞ്ച് മണിക്ക് അടച്ച ക്ഷേത്രം 45 മിനിട്ടിന് ശേഷം വീണ്ടും തുറന്നപ്പോഴാണ് കിരീടങ്ങള്‍ കാണാതായ കാര്യം പൂജാരി അറിയിച്ചത്.

തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രം ജീവനക്കാരെ ചോദ്യം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com