മോദിയെ ഹിറ്റ്‌ലറാക്കി തൃണമൂല്‍ പ്രവര്‍ത്തകര്‍; പ്രതിഷേധം ശക്തം

ഹിറ്റ്‌ലറുടെയും മോദിയുടെ മുഖങ്ങള്‍ പരസ്പരം ചേര്‍ത്തുവെച്ച ബോര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം
മോദിയെ ഹിറ്റ്‌ലറാക്കി തൃണമൂല്‍ പ്രവര്‍ത്തകര്‍; പ്രതിഷേധം ശക്തം

കൊൽക്കത്ത: തന്റെ സമരം സിബിഐക്ക് എതിരെയല്ലെന്നും പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ ദുര്‍ഭരണത്തിനെതിരെയാണെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സര്‍ക്കാരിനെതിരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഹിറ്റ്‌ലറുടെയും മോദിയുടെ മുഖങ്ങള്‍ പരസ്പരം ചേര്‍ത്തുവെച്ച ബോര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മമതയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി.

അര്‍ജെഡി നേതാവ് തേജസ്വീ യാദവ്, ഡിഎംകെ നേതാവും മുന്‍ എംപിയുമായ കനിമൊഴിയും ഒരുമിച്ചാണ് സമരപ്പന്തലില്‍ എത്തിയത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് സമരപ്പന്തലിലേക്ക് മാറ്റി.

പശ്​ചിമ ബംഗാളിലെ നിലവിലെ സ്​ഥിതി സംബന്ധിച്ച്​ ഗവർണർ കേസരി നാഥ്​ ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ റിപ്പോർട്ട്​ നൽകി. കേന്ദ്രവും മമതാ ബാനർജിയും തമ്മിലുള്ള ഏറ്റുമുട്ടലി​​ന്റെപശ്​ചാത്തലത്തിൽ സംസ്​ഥാനത്തെ സ്​ഥിതിഗതികളെ കുറിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ ഗവർണറോട്​ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.  

ശാരദ ചിട്ടി തട്ടിപ്പ്​ കേസുമായി ബന്ധപ്പെട്ട്​ കൊൽക്കത്ത പൊലീസ്​ കമ്മീഷ​ണറടെ വീട്ടിൽ റെയ്​ഡ്​ നടത്താനെത്തിയ സിബിഐ ഉദ്യോഗസ്​ഥരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതോടെയാണ്​ പ്രശ്​നങ്ങൾ രൂക്ഷമായത്​. സിബിഐ റെയ്​ഡ്​ നടത്താൻ എത്തിയത്​ സംസ്​ഥാനത്തി​​​ന്റെ അംഗീകാരമില്ലാതെയാണെന്നും ബി.ജെ.പി സി.ബി.​െഎയെ ഉപയോഗിച്ച്​ രാഷ്​ട്രീയം കളിക്കുകയാണെന്നും ആരോപിച്ചായിരുന്നു  മുഖ്യമന്ത്രി മമതാ ബാനർജി സത്യഗ്രഹ സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് പന്തലിൽ എത്തുന്നത്.

ഇന്ന്​ രാവിലെ ബംഗാൾ പൊലീസിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ്​ അടിയന്തരമായി കേൾക്കില്ലെന്നും നാളെ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. മമതാ ബാനർജിക്ക്​ പിന്തുണയുമായി വിവിധ രാഷ്​്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്​ കൂടാതെ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി രംഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com