പശുവിനെ കൊന്നെന്ന് ആരോപണം: മൂന്നുപേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി കേസ്

ഗോവധ നിരോധനനിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേയാണ് ഇവര്‍ക്കെതിരെ എന്‍എസ്എ കൂടി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പശുവിനെ കൊന്നെന്ന് ആരോപണം: മൂന്നുപേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി കേസ്

ഖാണ്ഡ്വ: പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മൂന്ന് പേര്‍ക്കെതിരെ ദേശരക്ഷാ നിയമം ചുമത്തി കേസെടുത്തു. മധ്യപ്രദേശിലാണ് സംഭവം. രാജ്യത്തിന്റെ ഏകതയെ ബാധിക്കുന്ന തരത്തില്‍ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണിത്. 

വര്‍ഗീയ സംഘര്‍ഷസാധ്യതയുള്ള ഖാണ്ഡ്വയിലെ മോഘട്ട് എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. നദീം, ഷക്കീല്‍, അസം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി കശാപ്പുകാരാണ് സഹോദരന്‍മാരായ നദീമും ഷക്കീലും. 

ഗോവധ നിരോധനനിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേയാണ് ഇവര്‍ക്കെതിരെ എന്‍എസ്എ കൂടി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നദീമിനെ ഇതിന് മുന്‍പും പശുവിനെ കശാപ്പ് ചെയ്തതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017ല്‍ അറസ്റ്റ് ചെയ്ത നദീം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com