ബിജെപിയെ തളര്‍ത്തണോ?, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം; ശിവസേനയ്ക്ക് സഹകരണം വാഗ്ദാനം ചെയ്ത് പ്രശാന്ത് കിഷോര്‍ 

വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശിവസേനയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു ദേശീയ വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോര്‍
ബിജെപിയെ തളര്‍ത്തണോ?, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം; ശിവസേനയ്ക്ക് സഹകരണം വാഗ്ദാനം ചെയ്ത് പ്രശാന്ത് കിഷോര്‍ 

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശിവസേനയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു ദേശീയ വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ശിവസേനയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നാണ് പ്രശാന്ത് കിഷോറിന്റെ വാഗ്ദാനം.പ്രശാന്ത് കിഷോര്‍ സഹകരണം വാഗ്ദാനം ചെയ്തതായി മുതിര്‍ന്ന ശിവസേന നേതാവ് സ്ഥിരീകരിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനുളള സാധ്യതകള്‍ ശിവസേന തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ ഇല്ലെന്ന് ശിവസേന നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും, ചര്‍ച്ചകളിലുടെ ശിവസേനയെ അനുനയിപ്പിക്കാനുളള ശ്രമം ബിജെപി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ശിവസേന നേതാക്കളുമായുളള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ച.

നിലവില്‍ മഹാരാഷ്ട്രയില്‍ ഇരുപാര്‍ട്ടികളും സഖ്യമായാണ് ഭരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ കൈവശമുളള ബിജെപിക്കാണ് മുന്നണിയില്‍ കൂടുതല്‍ മുന്‍തൂക്കം. ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ എന്നാല്‍ സ്ഥിതി വൃത്യസ്തമാണ്. ശിവസേനയ്ക്കാണ് ഏറ്റവുമധികം സീറ്റുകള്‍.ബിജെപി ഇവിടെ രണ്ടാംസ്ഥാനത്താണ്.

അടുത്തിടെ ജെഡിയു ദേശീയ െൈവസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് പ്രശാന്ത് കിഷോര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ജെഡിയുവും എന്‍ഡിഎയുടെ ഘടകകക്ഷിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com