തൃണമൂല്‍ ബന്ധം വേണ്ട, ബംഗാളില്‍ സിപിഎമ്മുമായി ചേരാമെന്ന് കോണ്‍ഗ്രസ് 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാന്‍ സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ അനുമതി
തൃണമൂല്‍ ബന്ധം വേണ്ട, ബംഗാളില്‍ സിപിഎമ്മുമായി ചേരാമെന്ന് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാന്‍ സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ അനുമതി. തൃണമൂലുമായി സഖ്യം വേണ്ടെന്ന് എഐസിസി നേതൃയോഗത്തില്‍ ധാരണയായി. സഖ്യസാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്‍ മിത്ര പറഞ്ഞു.

പാര്‍ട്ടിയുടെ ആത്മാഭിമാനം നഷ്ടപ്പെടാത്ത തരത്തില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കുന്നതില്‍ തെറ്റില്ല എന്നതാണ് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായമെന്ന് സോമേന്‍ മിത്ര മാധ്യമങ്ങളോട് പറഞ്ഞു. അതിനുളള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുമുളള സഖ്യവും ഇല്ല. ധാരണകള്‍ക്ക് പോലുമുളള സാധ്യതകള്‍ ഇല്ലെന്നും സോമേന്‍ മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസിനെതിരെയുളള നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോല്‍പ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ചാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് ഇന്നലെ സിപിഎം ബംഗാള്‍ ഘടകം നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com