വിമാനത്തിന്റെ വേഗതയില്‍ കുതിച്ചുപായുന്ന ട്രെയിന്‍; കേന്ദ്രമന്ത്രിയുടെ വീഡിയോയിലെ കള്ളത്തരം പുറത്തായി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

എഡിറ്റ് ചെയ്ത് വേഗത പെരുപ്പിച്ചു കാണിച്ചാണ് കേന്ദ്ര മന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്
വിമാനത്തിന്റെ വേഗതയില്‍ കുതിച്ചുപായുന്ന ട്രെയിന്‍; കേന്ദ്രമന്ത്രിയുടെ വീഡിയോയിലെ കള്ളത്തരം പുറത്തായി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

വിമാനം പോലെ പായുന്ന സെമി ഹൈ സ്പീഡി ട്രെയിനിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍ പുറത്തുവിട്ടത്. കുതിച്ചു പായുന്ന ട്രെയ്‌നിന്റെ വീഡിയോ കുറഞ്ഞ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്. ട്രെയിനിനേയും കേന്ദ്ര സര്‍ക്കാരിനേയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോയ്ക്ക് പിന്നിലെ കൃത്രിമം പുറത്തുവരുന്നത്. ശരിക്കും വീഡിയോയ്ക്ക് ഇത്ര വേഗത ഇല്ല. എഡിറ്റ് ചെയ്ത് വേഗത പെരുപ്പിച്ചു കാണിച്ചാണ് കേന്ദ്ര മന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. 

'പക്ഷിയെ പോലെ, വിമാനം പോലെ കാണു മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിന്‍. മിന്നല്‍ വേഗതയില്‍ പായുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്' എന്ന ട്വീറ്റിനൊപ്പമാണ് ഗോയല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോയുടെ യഥാര്‍ത്ഥ ഉടമഅഭിഷേക് ജെയ്‌സ്വാളാണ് മന്ത്രിയുടെ കള്ളം പൊളിച്ചത്. ശരിക്കുള്ള വീഡിയോ രണ്ട് വട്ടം ഫാസ്റ്റ് ഫോര്‍വേഡ് ചെയ്ത് എഡിറ്റ് ചെയ്തതിന് ശേഷമാണ് മന്ത്രി പോസ്റ്റ് ചെയ്തതെന്ന് ട്വിറ്ററിലൂടെ അഭിഷേക് പ്രതികരിക്കുകയായിരുന്നു. ഇതോടെ ഗോയലിനെ ട്രോളി നിരവധി പേരാണ് രംഗത്തുവന്നത്. 

ഗോതലയുടെ നുണകള്‍ മാത്രമാണ് ഇത്ര സ്പീഡില്‍ സഞ്ചരിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ഇതോടെ നിരവധി നേതാക്കള്‍ വീഡിയോയേയും പീയുഷ് ഗോയലിനേയും കളിയാക്കികൊണ്ട് രംഗത്തെത്തി. ഇത് ഡിജിറ്റല്‍ ഇന്ത്യയാണെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. സത്യം നിങ്ങളുടെ മേഖല അല്ലെന്നും പ്രധാനമന്ത്രിയ്ക്ക് ഇത് നന്നായി അറിയാമല്ലോ എന്നും കുറിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട മറ്റൊരു വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മമതാബാനര്‍ജിയുടെ പ്രതിരോധം വകവയ്ക്കാതെ നരേന്ദ്രമോദിയുടെ റാലിക്ക് ലക്ഷങ്ങള്‍ ഇരമ്പിയെന്ന ശീര്‍ഷകത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള വീഡിയോ അണെന്ന് തെളിഞ്ഞതോടെ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com