ഡല്‍ഹി അധികാരത്തര്‍ക്കം : സര്‍വീസ് വിഷയത്തില്‍ സുപ്രിംകോടതിയിലും ഭിന്നത ; കേസ് മൂന്നംഗ ബെഞ്ചിന്

കോടതി പരിഗണിച്ച ആറു വിഷയങ്ങളില്‍ നാലിലും കേന്ദ്രസര്‍ക്കാരിന് അനുകൂലമായാണ് കോടതി വിധി പറഞ്ഞത്
ഡല്‍ഹി അധികാരത്തര്‍ക്കം : സര്‍വീസ് വിഷയത്തില്‍ സുപ്രിംകോടതിയിലും ഭിന്നത ; കേസ് മൂന്നംഗ ബെഞ്ചിന്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനം അടക്കമുള്ള വിഷയങ്ങളിലെ അധികാരത്തര്‍ക്കത്തില്‍ സുപ്രിംകോടതിയിലെ രണ്ടംഗ ബെഞ്ചിലും ഭിന്നത. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. കോടതി പരിഗണിച്ച ആറു വിഷയങ്ങളില്‍ നാലിലും കേന്ദ്രസര്‍ക്കാരിന് അനുകൂലമായാണ് കോടതി വിധി പറഞ്ഞത്. 

എന്നാല്‍ സര്‍വീസ് വിഷയങ്ങളിലാണ് ഭിന്നതയുണ്ടായത്. ഇതില്‍ രണ്ട് ജഡ്ജിമാരും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് സര്‍വീസ് വിഷയങ്ങള്‍ സംബന്ധിച്ച തര്‍ക്കം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. 

അഴിമതി വിരുദ്ധ ബ്യൂറോ കേന്ദ്രസര്‍ക്കാരിന് കീഴിലാണെന്ന് ജസ്റ്റിസ് എ കെ സിക്രി ഉത്തരവിട്ടു. പൊലീസ് കാര്യങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരം. റവന്യൂ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് ജസ്റ്റിസ് സിക്രി വിധിന്യായത്തില്‍ വ്യക്തമാക്കി. അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാനുള്ള പോലീസ് അധികാരവും സംസ്ഥാന സര്‍ക്കാരിനില്ല. അതേസമയം സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യുട്ടര്‍മാരെ സംസ്ഥാനത്തിന് നിയമിക്കാം. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അധികാരവും സംസ്ഥാന സര്‍ക്കാരിനാണ്.  വൈദ്യുതിക്ക് പുറമെ കൃഷിഭൂമിയുടെ വിലനിര്‍ണ്ണയ അധികാരവും കെജരിവാള്‍ സര്‍ക്കാരിന് നല്‍കി. 

ഡൽഹി, ആൻഡമാൻ -നികോബാർ കേഡർ ഉദ്യോഗസ്​ഥരുടെ കാര്യത്തിൽ ഡൽഹി സർക്കാറിന്​ തന്നെയാണ്​ അധികാരമെങ്കിലും ഡൽഹി ജോയിൻറ്​ സെക്രട്ടറി മുതൽ മുകളിലോട്ടുള്ള തസ്​തികയിലെ നിയമന, സ്​ഥലംമാറ്റ വിഷയത്തിൽ ലഫ്​റ്റനൻറ്​ ഗവർണർക്കാണ്​ അധികാരമെന്ന് ​എ.കെ സിക്രി അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ ജസ്​റ്റിസ്​ അശോക്​ ഭൂഷൺ വ്യത്യസ്​ത അഭിപ്രായം രേഖപ്പെടുത്തി. 

ആറ്​ വിഷയങ്ങളാണ്​ സുപ്രീംകോടതി പരിഗണിച്ചത്​. നാലു വിഷയങ്ങളിൽ കേന്ദ്രത്തിന്​ അനുകൂലമായാണ്​ സുപ്രീംകോടതി തീരുമാനമെടുത്തത്​. അഴിമതി വിരുദ്ധ ബ്യൂറോ, ഗ്രേഡ്​ 1, 2 ജീവനക്കാരുടെ നിയമനവും സ്​ഥലംമാറ്റവും, അന്വേഷണ കമ്മീഷൻ എന്നിവ കേന്ദ്ര സർക്കാറി​ന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. 

ഡ​ൽ​ഹി സ​ർ​ക്കാ​റും ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്കം സം​ബ​ന്ധി​ച്ച കേ​സി​ൽ 2018 ജൂ​ലൈ​യി​ലൈ വി​ധി​യി​ൽ വ്യ​ക്ത​ത തേ​ടി​ക്കൊ​ണ്ട് ആംആദ്മി സർക്കാർ സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. വൈ​ദ്യു​ത വ​കു​പ്പ്, റെ​വ​ന്യൂ വ​കു​പ്പ്, ഗ്രേ​ഡ് ര​ണ്ട്, മൂ​ന്ന് ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വും സ്ഥ​ലം മാ​റ്റ​വും, സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ന്നി​വ ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്‍റെ കീ​ഴി​ലാ​ണ്.കൃ​ഷി​ഭൂ​മി​യു​ടെ അ​ടി​സ്ഥാ​ന വി​ല പു​ന​ർ നി​ർ​ണ​യം ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്‍റെ കീ​ഴി​ലാ​ണെ​ങ്കി​ലും ലെ​ഫ്റ്റ​ന​ൻ​റ് ഗ​വ​ർ​ണ​ർ​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വി​ടാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com