പുല്‍വാമ ഭീകരാക്രമണം; വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

മിര്‍വെയ്‌സ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗാനി ഭട്ട്, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
പുല്‍വാമ ഭീകരാക്രമണം; വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

ശ്രീനഗര്‍: 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. മിര്‍വെയ്‌സ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗാനി ഭട്ട്, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ജീവന് ഭീഷണിയുണ്ടായിരുന്നതിനെ തുടര്‍ന്ന് ഇവരുടെ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ നേരത്തേ സുരക്ഷ നല്‍കിയിരുന്നു.

പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് കശ്മീരിനുള്ളില്‍ നിന്ന് തന്നെ സഹായം ലഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. നേരത്തേ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ഇതേക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഐഎസ്‌ഐയില്‍ നിന്ന് വിഘടനവാദി നേതാക്കള്‍ പണം വാങ്ങുതായും ആരോപണം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com