പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കും; ഒറ്റക്കെട്ടായി പഞ്ചാബ് എംഎല്‍എമാര്‍

രാഷ്ട്രീയവ്യത്യാസമില്ലാതെ എംഎല്‍എമാര്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തത്
പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കും; ഒറ്റക്കെട്ടായി പഞ്ചാബ് എംഎല്‍എമാര്‍

ചണ്ഡീഗഡ്; ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ പഞ്ചാബ് എംഎല്‍എമാര്‍. രാഷ്ട്രീയവ്യത്യാസമില്ലാതെ എംഎല്‍എമാര്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കി. 

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 39 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ മുഴുവന്‍ ശമ്പളവും നല്‍കുമെന്നാണ് പ്രസ്താവനയിലൂടെ എംഎല്‍എമാര്‍ പറഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എ പര്‍മിന്ദേര്‍ സിംഗ് പിങ്കിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ തീരുമാനത്തില്‍ എത്തിയത്. കൊല്ലപ്പെട്ട സൈനികരില്‍ നാലു പേര്‍ പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. 

ഫെബ്രുവരി 14 നാണ് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന സൈനികവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായി ജയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിന് പിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com